Saturday, 29 October 2016

ജീവിതത്തിന്‍റെ ഏതു മേഖലയിലായാലും സുരക്ഷിതത്വം ആഗ്രഹിക്കുന്നവരാണ് നാം. നമ്മുടെ പരിസരത്തെ കുറിച്ച് പൂര്‍ണ ബോധം ഉണ്ടെങ്കിലേ സുരക്ഷ ഉറപ്പാവൂ. വീട്ടിനകത്തും വീട്ടിന് പുറത്തുമുള്ള കുടുംബാംഗങ്ങളുടെയും വസ്തുവഹകളുടെയും സുരക്ഷ പൂര്‍ണമായ രീതിയില്‍ ഉറപ്പാക്കുവാനാണ് സെക്യൂരിറ്റി ക്യാമറകള്‍ ഉപയോഗിക്കുന്നത്. ഇത് ഉപയോഗിച്ച് നാം വീട്ടിനകത്തുള്ളപ്പോയും ഇല്ലാത്തപ്പോഴും വീടിനകത്തും പുറത്തും നടക്കുന്ന സംഭവ വികാസങ്ങള്‍ നിരീക്ഷിക്കാവുന്നതാണ്. ഭവനഭേദനം തടയുന്നതിനും മോഷ്ടാക്കളെ കണ്ടെത്തുന്നതിനും ഇത് വലിയ തോതില്‍ ഉപകരിക്കുന്നു. സെക്യൂരിറ്റി ക്യാമറകളില്‍ നിന്നുള്ള ദ്രശ്യങ്ങള്‍ ഡിവിആര്‍ (ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡിംഗ് ) എന്ന ഉപകരണത്തില്‍ സ്റ്റോര്‍ ചെയ്യപെടുന്നു. നമുക്കാവശ്യമായ സന്ദര്‍ഭങ്ങളില്‍ ഇവയെ വീണ്ടും കാണാവുന്നതാണ്. ടീവി കമ്പ്യൂട്ടര്‍ തുടങ്ങിയവ ഉപയോഗിച്ച് ക്യാമറ ദ്രശ്യങ്ങള്‍ "ലൈവ്" ആയി കാണുവാന്‍ സാധിക്കും. ഇപ്പോള്‍ വിവിധ മോഡലുകളിലുള്ള ക്യാമറകള്‍ വിപണിയില്‍ ലഭ്യമാണ്. അടിസ്ഥാനപരമായി എല്ലാ ക്യാമറയുടെയും ധര്‍മ്മം (ചുറ്റുപാടുകളില്‍ നടക്കുന്നത് റെക്കോര്‍ഡ്‌ ചെയ്യുക) ഒന്നാണെങ്കിലും വിവിധ ചുറ്റുപാടുകളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് വേണ്ടി വിവിധ തരാം ക്യാമറകള്‍ ഉപയോഗിക്കാവുന്നതാണ്.
വിവിധ തരാം ക്യാമറകളും അവയുടെ ഉപയോഗങ്ങളും താഴെ വിവരിക്കുന്നു.
വയേര്‍ഡ് (wired) നിരീക്ഷണ ക്യാമറകളും വയര്‍ലസ് (wireless ) നിരീക്ഷണ ക്യാമറകളും:  
എല്ലാ സെക്യൂരിറ്റി ക്യാമറകളും രണ്ടു തരത്തില്‍ വിപണിയില്‍ ഉണ്ട് അതാണ്‌ വയേര്‍ഡ് ക്യാമറകളും വയര്‍ലസ് ക്യാമറകളും. വയേര്‍ഡ് ക്യാമറകള്‍കൊണ്ട് ഉദ്ദേശിക്കുന്നത് വയറുകള്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്ന ക്യാമറകളാണ്. ഇവ പിടിപ്പിക്കുന്നതിനു പ്രത്യേകമായ വയറിംഗ് നടത്തേണ്ടതുണ്ട്. ഇതുകൊണ്ടുള്ള ഗുണമെന്തന്നുവെച്ചാല്‍ വയേര്‍ഡ് ക്യാമറകള്‍ കൂടുതല്‍ കാര്യക്ഷമവും വിശ്വസയോഗ്യവുമാണ്. സ്ഥിരമായി ഒരു സ്ഥലം നിരീക്ഷിക്കുന്നതിന് ഏറ്റവും അനുയോജ്യമാണ് വയേര്‍ഡ് ക്യാമറകള്‍. വയര്‍ലസ് ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നത് വൈഫൈ സിഗ്നലുകള്‍ ഉപയോഗിച്ചാണ് അതുകൊണ്ട് തന്നെ ഇവക്ക് പ്രത്യേകം വയറിംഗ് ചെയ്യേണ്ടതില്ല. ഇവയുടെ ഏറ്റവും വലിയ പ്രത്യേകത എന്തെന്ന്വെച്ചാല്‍ ഇവ സൌകര്യപൂര്‍വ്വം എവിടേക്കും (സിഗ്നല്‍ പരിധിക്കുള്ളില്‍) മാറ്റിസ്ഥാപിക്കാവുന്നതാണ്‌. പക്ഷെ മറ്റു വയര്‍ലസ് ഉപകരണങ്ങളില്‍ നിന്നുള്ള സിഗ്നലുകള്‍ ഇവയെ ബാധിക്കാനും അതുവഴി റെക്കോര്‍ഡിംഗ് തടസപ്പെടുവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. 
ഡോം ക്യാമറ: 
സാധാരണയായി വീട്ടിനുള്ളിലും ഓഫീസുകള്‍ക്കുള്ളിലും ഉപയോഗിക്കുന്ന ചെറിയതരം ക്യാമറകളാണ് ഡോം ക്യാമറ. അത്ര സാധാരണമല്ലെങ്കിലും ഇവ വീടിനുപുറത്തും ഉപയോഗിക്കാറുണ്ട്. "ഡോം" എന്ന് പറയപെടുന്ന കറുത്ത നിറത്തിലുള്ള ഒരു തരം പ്ലാസ്സ്റ്റിക്ക് അടുപ്പുള്ളതുകൊണ്ടാണ്  ഇവയെ ഡോം ക്യാമറ എന്ന് വിളിക്കപ്പെടുന്നത്. ഇവയുടെ കറുത്ത പ്ലാസ്സ്റ്റിക്ക് കവചം കാരണം ക്യാമറയുടെ ദിശ മനസിലാക്കാന്‍ ബുദ്ധിമുട്ടാണ് എന്നതാണ് ഇവയുടെ പ്രത്യേകത. ഇത് മോഷ്ടാക്കളുടെ ഉദ്യമം പ്രയാസകരമാക്കുന്നു. വീടിന്‍റെയും ഓഫീസുകളുടെയും റൂഫില്‍ പെട്ടന്ന് കാണുന്ന തരത്തിലാണ് ഇവ പിടിപ്പിക്കാറ്. അത്കൊണ്ട്തന്നെ ഇത് മോഷ്ടാക്കളുടെ ശ്രദ്ധയില്‍ പെടുകയും അവരെ ആ ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിക്കാനും സാധിക്കുന്നു. 
ബുള്ളെറ്റ് ക്യാമറ: 
ഏറ്റവും സാധാരണയായി ഉപയോഗത്തിലുള്ള, നീളം കൂടി, കനം  കുറഞ്ഞ ക്യാമറകളാണ് ബുള്ളറ്റ് ക്യാമറകള്‍. വീടിനകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കുന്ന തരത്തിലുള്ളവയാണ് ഇവ. വിവിധ ടൈപുകളിലുള്ള ബുള്ളറ്റ് ക്യാമറകള്‍ വിപണിയില്‍ ലഭ്യമാണ്. വീടുകളുടെയും ഓഫീസുകളുടെയും പുറത്തു ഉപയോഗിക്കാന്‍ വേണ്ടി "വെതര്‍ പ്രൂഫ്‌" ബുള്ളറ്റ് ക്യാമറകള്‍ ലഭ്യമാണ്. മഴ കാറ്റ് മഞ്ഞ തുടങ്ങിയവയെ പ്രതിരോധിക്കാന്‍ ഇവയ്ക്ക് കഴിയും.